Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ക്ലബ്–അൽ ഓസ്റ ടൂർണമെന്റ്: ഫൈനൽ ജൂൺ രണ്ടിന്

മനാമ∙ ഇന്ത്യൻ ക്ലബ് – അൽ ഓസ്റ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു. ഫൈനൽ ജൂൺ രണ്ടിനു നടക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 10, 13, 16, 19 സിംഗിൾസ്, പുരുഷൻമാരുടെയും വനിതകളുടെയും ഡബിൾസ്, വെറ്ററൻസ് ഡബിൾസ് വിഭാഗങ്ങളിലാണു മൽസരം. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി റിക്സൺ റെബല്ലോ പറഞ്ഞു. അൽ ഓസ്റ റസ്റ്ററന്റ്സ് ആണു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഫോൺ: 3324 2499,1725 3157.

Your Rating: