Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലുടമയ്ക്കെതിരെ ഇന്ത്യൻ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു

 മനാമ ∙ തൊഴിലുടമയുടെ മോശം പെരുമാറ്റത്തിനെതിരെ ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ആഴ്ച ഇന്ത്യൻ എംബസിക്കു സമീപം നടത്തിവന്ന സമരം അവസാനിപ്പിച്ചു. മാനേജ്മെന്റിനോട് മാപ്പപേക്ഷിച്ച ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്.

ചില ജീവനക്കാരുടെ സ്വാർഥതാൽപര്യമാണ് സമരത്തിനു പിന്നിലെന്നും കമ്പനി അധികൃതർ പറഞ്ഞു. കമ്പനിയിലെ പകുതിയിലേറെ ജീവനക്കാരാണ് സമരത്തിനിറങ്ങിയത്. സ്പോൺസർ താമസസ്ഥലത്തുനിന്ന് തങ്ങളെ പുറത്താക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് 70 തൊഴിലാളികൾ ഇന്ത്യൻ എംബസിക്കു സമീപം പ്രതിഷേധിച്ചത്.

ഉച്ചവിശ്രമ കാലയളവിൽ പോലും തൊഴിലുടമ പുറംപണിക്ക് നിർബന്ധിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശരിയല്ലെന്നും കമ്പനി രാജ്യത്തെ തൊഴിൽനിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. 20 വർഷത്തിലേറെയായി കപ്പൽ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് കമ്പനി പ്രവർത്തിക്കുന്നത്.

Your Rating: