Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ ഇംപൾസ് ലോകയാത്ര: ചരിത്ര നേട്ടത്തിലേക്ക് മണിക്കൂറുകൾ മാത്രം

Solar Impulse 2

ദുബായ് ∙ ഹരിത സന്ദേശവുമായി ലോകം ചുറ്റുന്ന സോളർ ഇംപൾസ് സൗരവിമാനത്തിന്റെ യാത്ര അവസാന ഘട്ടത്തിലേക്ക്. ഈജിപ്തിലെ കയ്റോയിൽ നിന്ന് അബുദാബിയിലേക്കുള്ള സോളർ ഇംപൾസിന്റെ അവസാനപാദ യാത്ര കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നു പുലർച്ചെ ആരംഭിക്കും. കഴിഞ്ഞവർഷം മാർച്ചിൽ അബുദാബിയിൽ നിന്നാണു യാത്ര തുടങ്ങിയത്. ലോകം ചുറ്റുന്ന ആദ്യ സൗരവിമാനം എന്ന പെരുമയിലെത്താൻ സോളർ ഇംപൾസ് പൂർത്തിയാക്കേണ്ടതു 48 മണിക്കൂർ യാത്രമാത്രം. കഴിഞ്ഞ ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന അവസാന പാദയാത്ര പൈലറ്റ് ബെർട്രൻഡ് പിക്കാർഡിന്റെ ആരോഗ്യസ്ഥിതി മോശമായതുമൂലം മാറ്റിവയ്ക്കുകയായിരുന്നു. ഏറ്റവും വിഷമം പിടിച്ച യാത്രയാണു വിമാനത്തെ കാത്തിരിക്കുന്നത്. സാധാരണ അന്തരീക്ഷ താപത്തെക്കാൾ മൂന്നിരട്ടി വരെയുള്ള സൗദി വ്യോമമേഖലയിലെ ശക്തമായ ചൂടിനെ മറികടന്നുവേണം അബുദാബിയിൽ എത്താൻ.

Your Rating: