Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവല്ല സ്വദേശി ബഹ്റൈനിൽ ട്രക്ക് ഇടിച്ചു മരിച്ചു

shibu

മനാമ ∙ ബഹ്റൈനിൽ മലയാളി റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് ഇടിച്ചു മരിച്ചു. തിരുവല്ല കാരിക്കം പൊയ്കയിൽ ഷിബു (42) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് സൽമാബാദിലെ റൗണ്ട് എബൗട്ടിന് അടുത്തായിരുന്നു അപകടം. റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഡിവൈഡറിൽ തട്ടി വീണ ഷിബുവിന്റെ ദേഹത്ത് വേഗത്തിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. 20 വർഷത്തിലേറെയായി ബഹ്റൈനിൽ ജോലി ചെയ്തുവരുന്നു. ഭാര്യയെയും കുട്ടിയെയും കാണാൻ ഉടൻ നാട്ടിലേക്കു പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.

Your Rating: