Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി മന്ത്രിയോട് സംസാരിക്കാം

മനാമ∙ ബഹ്റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തിൽ 19ന് വൈകിട്ട് നാലിന് തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ച് കൃഷിമന്ത്രി വി.എസ്.സുനിൽകുമാറുമായി ഓൺലൈൻ അഭിമുഖം നടത്തും.

സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒന്നര മണിക്കൂർ മന്ത്രിയുമായി സംവദിക്കാൻ അവസരമുണ്ടാകും. സമാജം അംഗം അല്ലാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം. ചോദ്യങ്ങൾ മുൻകൂട്ടി സമാജത്തിൽ ഏൽപ്പിക്കുകയോ bkspvedi@gmail.com എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യാം.

തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക. ഫോൺ: സുധി പുത്തൻവേലിക്കര (39168899), അഡ്വ. ജോയ് വെട്ടിയാടൻ (39175836).

Your Rating: