Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അക്ഷരഖനി’ക്ക് തുടക്കം

bks ബഹ്‌റൈൻ കേരളീയ സമാജം വായനശാലാ വിഭാഗം സംഘടിപ്പിക്കുന്ന പുസ്‌തക ശേഖരണ പരിപാടിയായ അക്ഷരഖനിയുടെ ഉദ്‌ഘാടനം നടൻ മധു നിർവഹിക്കുന്നു. സമാജം ഭാരവാഹികൾ സമീപം.

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്‌തക ശേഖരണം ‘അക്ഷരഖനി’യുടെ ഉദ്‌ഘാടനം നടൻ മധു നിർവഹിച്ചു. ചടങ്ങിൽ സമാജം ആക്‌ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. സമാജം വായനശാലയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് അക്ഷരഖനി സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പുസ്‌തകങ്ങൾ സമാജം വായനശാലയിൽ ഉണ്ട്. കുട്ടികൾക്കായി പ്രത്യേക വിഭാഗമുണ്ട്. സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും സംഘടനകൾക്കും പുസ്‌തകങ്ങൾ സംഭാവന ചെയ്യാവുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

Your Rating: