Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശിവൽക്കരണം പാലിച്ചില്ലെങ്കിൽ റിക്രൂട്മെന്റിന് കൂടിയ ഫീസ്: ബഹ്റൈൻ

മനാമ ∙ സ്വദേശിവൽക്കരണം പാലിക്കാത്ത കമ്പനികൾക്കു ‘ബദൽ സംവിധാനവുമായി’ ബഹ്റൈൻ സർക്കാർ. നിശ്ചിത തോതിൽ സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ നടപടികൾ നേരിടാതിരിക്കണമെങ്കിൽ പ്രവാസികളെ റിക്രൂട്ട് ചെയ്യുമ്പോഴും അവരുടെ വീസ പുതുക്കുമ്പോഴും കൂടുതൽ തുക അടയ്ക്കണം.

300 ദിനാറാണ് (ഏകദേശം 52,200 രൂപ) ഓരോരുത്തർക്കും അധികമായി ചെലവിടേണ്ടത്. ഒന്നുകിൽ സ്വദേശിവൽക്കരണം കൃത്യമായി നടപ്പാക്കുക അല്ലെങ്കിൽ കൂടുതൽ ചെലവ് ചെയ്യാൻ തയാറാകുക എന്നതാണു കമ്പനികൾക്കു മുന്നിൽ വയ്ക്കുന്ന നിർദേശമെന്നു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

തദ്ദേശീയരെ നിയമിക്കാത്തതിന്റെ പേരിൽ കമ്പനികൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ ഉടനടി ചുമത്തിയാൽ വിപണിയെ ബാധിക്കുമെന്നതിനാലാണു പുതിയ നീക്കം. തൊഴിൽ വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തി നിയമിക്കാൻ കമ്പനികൾക്കു സമയം അനുവദിക്കുന്നതിനൊപ്പം കൂടുതൽ തുക ചുമത്തുന്നതിലൂടെ വരെ സ്വദേശിവൽക്കരണത്തിനു പ്രേരിപ്പിക്കുക കൂടിയാണു ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.

Your Rating: