Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തപുരി അസോസിയേഷൻ ഓണം–ഈദ് ആഘോഷം 29ന്

മനാമ ∙ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ പ്രഥമ ഓണം–ഈദ് ആഘോഷങ്ങൾ 29നു വൈകിട്ട് ഏഴു മുതൽ അദ‌്‌ലിയ കാർട്ടൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. തിരുവാതിര, ഒപ്പന, കുട്ടികളുടെ നൃത്തങ്ങൾ, ഗാനമേള, ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങൾ തുടങ്ങിയവ നടക്കും.

നടത്തിപ്പിനായി രാജീവ് വർമ കൺവീനറും മഹേഷ് ജോയിന്റ് കൺവീനറുമായ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വനിതാ വിഭാഗം രൂപീകരണവും നടക്കുമെന്നു പ്രസിഡന്റ് എസ്.മോഹൻ കുമാറും ജനറൽസെക്രട്ടറി സന്തോഷ് ബാബുവും അറിയിച്ചു. ഫോൺ: 33308426 (സന്തോഷ് ബാബു), 36751323 (രാജേഷ് കുമാർ).

Your Rating: