Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുർവേദ മെഡിക്കൽ സെമിനാറും രോഗനിർണ്ണയ ക്യാമ്പും

seminar

ബഹ്റൈൻ∙ ബഹ്റൈൻ മാർത്തോമ്മാ യുവജനസംഖ്യം  വൈദ്യരത്നം ആയുർവേദിക് ഹെൽത്ത്&ട്രീറ്റ്മെന്റ് സെന്ററുമായി സഹകരിച്ച് ആയുർവേദ മെഡിക്കൽ സെമിനാറും സൗജന്യ രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.ആയുർവേദ സെമിനാറിന്റെ ഉദ്ഘാടനം സോമൻ ബേബി നിർവ്വഹിച്ചു.യുവജനസംഖ്യം പ്രസിഡന്റ് റവ. സാം മാത്യു അച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, സഖ്യം വൈസ് പ്രസിഡന്റ് റവ. റെജി പി എബ്രഹാം അച്ചനും സംബന്ധിച്ചു. യുവജനസംഖ്യം സെക്രട്ടറി ബിബിൻ പി ബാബു സ്വാഗതവും കൺവീനർ ജേക്കബ് റോയി നന്ദിയും പ്രകാശിപ്പിച്ചു. വൈദ്യരത്നം ആയുർവേദിക് സെന്ററിലെ ഡോ. പ്രശോഭ് കെ പി ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ സെമിനാരിനു നേതൃത്വം നൽകി. തുടർന്ന് സൗജന്യ രോഗനിർണ്ണയ ക്യാമ്പിനു വൈദ്യരത്നത്തിലെ ഡോക്ടർമാർ നേതൃത്വം നൽകി.

 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.