Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ ആരോഗ്യ മന്ത്രിയുമായി കാൻസർ കെയർഗ്രൂപ്പ് കൂടിക്കാഴ്ച

ccg

മനാമ∙ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫ്ഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്‌ ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഫയീദ ബിന്റ് സയീദ് അൽ സലേയുമായി ഇന്ത്യക്കാരുടെ ആരോഗ്യ മേഖലയിൽ ഉള്ള വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ഡോ: പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവരാണ്‌ ആരോഗ്യ മന്ത്രാലയത്തിൽ വച്ച് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഗ്രൂപ്പിന്റെ ഭാവി പരിപാടികളും ഇവർ മന്ത്രിയെ ധരിപ്പിച്ചു.

Bahrain Commander

ഫെബ്രുവരി മാസത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന കാൻസർ കെയർ ഗ്രൂപ്പ്‌ ഒന്നാം വാർഷികത്തിൽ പങ്കെടുക്കുവാൻ ആരോഗ്യ മന്ത്രി വന്നപ്പോൾ, പ്രവാസി ഇന്ത്യക്കാർ മരണമടയുമ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഒഴിവു ദിവസ്സങ്ങളിൽ വരുന്ന കാലതാമസം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇന്ന് നടന്ന ചർച്ചയിൽ മൃതദേഹം കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ എല്ലാം ഒരു സ്ഥലത്ത് തന്നെ ശരിയാക്കാൻ "ഏക ജാലക സംവിധാനം" ബഹ്റൈനിൽ  നടപ്പാക്കുന്നതിനുള്ള സാധ്യത ആരാഞ്ഞു. മറ്റു വകുപ്പുകൾ കൂടി ഉൾപ്പെടുന്ന വിഷയം ആയതിനാൽ ഈ ആവശ്യം പരിശോധിച്ച് ആവശ്യമായതു ചെയ്യുന്നതിന് ശ്രമിക്കാം എന്നു മന്ത്രി കാൻസർ കെയർ ഗ്രൂപ്പ്‌ ഭാരവാഹികളെ അറിയിച്ചു. 

ഇത്തരം ഒരു സംവിധാനം നിലവിൽ വരുന്നത് വരെ , ഒഴിവു ദിവസങ്ങളിൽ  നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനു സഹായവും  ഭാരവാഹികൾ മന്ത്രിയോട് അഭ്യർഥിച്ചു.

Your Rating: