Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ എട്ടുനോമ്പിനു തുടക്കം

nombu ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ എട്ടു നോമ്പു ശുശ്രൂഷകൾക്ക് ഫാ. എബി ഫിലിപ്പ് നേതൃത്വം നൽകുന്നു

മനാമ ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ എട്ടുനോമ്പു ശുശ്രൂഷകൾക്കു തുടക്കമായി. കരുവാറ്റ മാർ യാക്കൂബ് ബുർദാന ഓർത്തഡോക്‌സ് വലിയപള്ളി വികാരി ഫാ. എബി ഫിലിപ്പ് നേതൃത്വം നൽകും. ദിവസവും രാവിലെ കുർബാന, വൈകിട്ട് സന്ധ്യാനമസ്‌കാരം, മധ്യസ്‌ഥപ്രാർഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ എന്നിവ നടക്കും. മൂന്നിനു രാവിലെ 9.30 മുതൽ കത്തീഡ്രൽ മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ധ്യാനം. കത്തീഡ്രൽ വികാരി ഫാ. എം.ബി.ജോർജ്, സഹവികാരി ഫാ.ജോഷ്വ ഏബ്രഹാം, ട്രസ്‌റ്റി ജോർജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവർ ഈ ദിവസങ്ങളിലെ പരിപാടികൾക്കു നേൽനോട്ടം വഹിക്കും.

Your Rating: