Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആടാം പാടാം’ പരിപാടി ഇന്നു അരങ്ങില്‍

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം അംഗങ്ങളുടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ അവതരിപ്പിക്കാൻ ആവിഷ്കരിച്ച ‘ആടാം പാടാം’ പരിപാടി ഇന്നു വീണ്ടും അരങ്ങിലെത്തുന്നു. രാത്രി എട്ടിന് എം.എം.രാമചന്ദ്രൻ ഹാളിലാണു പരിപാടി. കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഒറ്റയ്ക്കോ ചെറിയ ഗ്രൂപ്പുകളായോ സിനിമാ ഗാനങ്ങൾ, നൃത്തം, മോണോ ആക്ട്‌, മിമിക്രി, സ്കിറ്റ്, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കാമെന്നു സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ.കെ.വീരമണിയും അറിയിച്ചു . ജൂണിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്കു കൂട്ടുകാരുമൊത്ത് ആഘോഷത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്‌. ഫോൺ: കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി (39848091), ആടാം പാടാം കൺവീനർ എം.എൻ.രാജേഷ്‌ (32280039).

Your Rating: