Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ: മലയാളി അധ്യാപിക വിജയി

indian-school ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച മെഗാ ഫെയറിനോടനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പ് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജന്റെ നേതൃത്വത്തിൽ നടത്തുന്നു. ഫെയർ ഭാരവാഹികൾ സമീപം.

മനാമ ∙ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച മെഗാ ഫെയറിനോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മിത്‌സുബിഷി ഔട്ട്ലാൻഡർ കാർ ലഭിച്ചതു കൊല്ലം സ്വദേശിനിയും ബഹ്‌റൈനിലെ മിഡിൽ ഈസ്‌റ്റ് സ്‌കൂളിലെ അധ്യാപികയുമായ റീന റാണിക്ക്. ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസിൽ പഠിക്കുന്ന ഏക മകൾ നേഹയ്‌ക്കു സ്‌കൂളിൽനിന്നു ലഭിച്ച കൂപ്പൺ ബുക്കിലെ ആദ്യ കൂപ്പണാണു റീന എടുത്തത്. 16 വർഷമായി ബഹ്‌റൈനിൽ താമസിക്കുന്ന റീനയുടെ ഭർത്താവ് രാജു പത്രോസ് സൗണ്ട് ആൻഡ് മ്യൂസിക്കൽ കമ്പനി മാനേജറാണ്. രണ്ടാം സമ്മാനമായ ലാപ്‌ടോപ് പ്രാർഥന പ്രദീപിനും (105367), മൂന്നാം സമ്മാനമായ റഫ്രിജറേറ്റർ കെ.ചന്ദ്രബോസിനും (000002) ലഭിച്ചു.

Your Rating: