Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സാൾട്ട് 16’ മാർഗനിർദേശ ക്ലാസ് നടത്തി

salt-16-class ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കുടുംബങ്ങൾക്കും കൗമാരപ്രായക്കാരായ കുട്ടികൾക്കും വേണ്ടി നടത്തിയ ‘സാൾട്ട് 16’ മാർഗനിർദേശ ക്ലാസിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്.

മനാമ ∙ ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കുടുംബങ്ങൾക്കും കൗമാരപ്രായക്കാരായ കുട്ടികൾക്കും വേണ്ടി നടത്തിയ ‘സാൾട്ട് 16’ മാർഗനിർദേശ ക്ലാസിനു മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നേതൃത്വം നൽകി. ആദ്യദിനത്തിൽ കത്തീഡ്രൽ വികാരി ഫാ. എം.ബി.ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെഞ്ചി മാത്യു, സഹവികാരി ഫാ. ജോഷ്വാ ഏബ്രഹാം, ഓർത്തഡോക്സ് സഭാ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, ബഹ്റൈൻ ഡെയ്‌ലി ട്രിബ്യൂൺ ചീഫ് എഡിറ്റർ സോമൻ ബേബി, ട്രസ്റ്റി ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.

കുടുംബസംഗമം ക്ലാസുകളുടെ ആദ്യഭാഗം ജിജി തോംസന്റെയും രണ്ടാംഭാഗം വാഗ്മിയും കുടുംബ കൗൺ സലറുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെയും നേതൃത്വത്തിലായിരുന്നു. രണ്ടാം ദിവസം ഏഴാം ക്ലാസ് മുതലുള്ളവർക്കായി നടത്തിയ ക്ലാസിൽ നൂറ്റിയറുപതോളം കുട്ടികൾ പങ്കെടുത്തു. ക്ലാസുകൾക്കു മുന്നോടിയായി എംജിഒസിഎസ്എം കുട്ടികൾ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. മാത്യു വർഗീസ്, അനു കെ.വർഗീസ് എന്നിവരായിരുന്നു കോഓർഡിനേറ്റർമാർ.

Your Rating: