Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമൻ ദൗത്യത്തിനിടെ കൊല്ലപ്പെട്ട ബിഡിഎഫ് സൈനികന്റെ മൃതദേഹം കബറടക്കി

bdf സർജന്റ് മേജർ ഈസ അബ്ദുല്ല ബദർ ഈദിന്റെ മൃതദേഹം ഈസ എയർ ബേസിൽ എത്തിച്ചപ്പോൾ.

മനാമ ∙ യെമൻ സമാധാനദൗത്യത്തിൽ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കവേ സൗദി അതിർത്തിയിൽ കൊല്ലപ്പെട്ട ബിഡിഎഫ് സർജന്റ് മേജർ ഈസ അബ്ദുല്ല ബദർ ഈദിന്റെ മൃതദേഹം കബറടക്കി. ബിഡിഎഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഈസ എയർ ബേസിൽ മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്നു സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ചടങ്ങുകൾ നടന്നു. ഉന്നത സൈനികോദ്യോഗസ്ഥരും ഭടൻമാരും പങ്കെടുത്തു.

ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ അനുശോചനസന്ദേശം കമാൻഡർ ഇൻ ചീഫ് അറിയിച്ചു. സഖ്യസേനയിൽ ബിഡിഎഫ് വഹിക്കുന്ന പങ്ക് നിർണായകമാണെന്നും ബഹ്റൈൻ സൈന്യത്തിന്റെ കരുത്തും ദേശസ്നേഹവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു ഹിദ്ദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനും മറ്റു ചടങ്ങുകൾക്കും ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്.ജനറൽ ദിയാബ് ബിൻ സാഖർ അൽ നുഐമി നേതൃത്വം നൽകി. കബറടക്കത്തിൽ പങ്കെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരുമത്തെി.

Your Rating: