Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികെഎസ് ഓണവിഭവങ്ങളുടെ പാചകവും വിതരണവും രണ്ടിന്

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടിനു വൈകിട്ടു നാലുമുതൽ 10 വരെ സമാജം അംഗങ്ങൾ ഓണവിഭവങ്ങൾ പാചകം ചെയ്തു വിതരണം ചെയ്യുന്നു.

കായ് വറുത്തത്, ശർക്കരവരട്ടി, ചേന വറുത്തത്, ചേമ്പ് വറുത്തത്, കളിയടയ്‌ക്ക, മുറുക്ക്, അച്ചപ്പം, ഇലയട, ഉണ്ണിയപ്പം, മാങ്ങാ അച്ചാർ, നാരങ്ങ അച്ചാർ, പുളിയിഞ്ചി എന്നിവയാണു സമാജം അങ്കണത്തിൽ തന്നെ പാകം ചെയ്തു നൽകുന്നത്.

എല്ലാ വിഭവങ്ങളും അന്നേദിവസം കുറഞ്ഞ നിരക്കിൽ സമാജം സ്‌റ്റാളുകളിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 39671420, 39185185, 39855506.

Your Rating: