Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാഷണം ഇന്ന്

മനാമ ∙ ‘ഇബ്രാഹിമിന്റ്റെ ജീവിതത്തിന്റെ കാലികപ്രസക്തി’ എന്ന വിഷയത്തിൽ ദാറുൽ ഈമാൻ മലയാളവിഭാഗം പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇന്നു വൈകിട്ട് 6.30നു സിഞ്ചിലെ ഫ്രണ്ട്സ് ഓഫിസിൽ ദുബായ് ഐസിസി വൈസ് പ്രസിഡന്റ് ഒ.അബ്ദുസ്സലാമും 8.30നു റിഫ ദിശ സെന്ററിൽ സിറാജ് പള്ളിക്കരയും വിഷയം അവതരിപ്പിക്കും.

ഹജ് തീർഥാടകർക്കുള്ള യാത്രയയപ്പും ഖുർആൻ വിജ്ഞാനപരീക്ഷാ വിജയികൾക്കുള്ള സമ്മാനദാനവുമുണ്ടാകും. നസ്‌ല സമീർ, ഹിബ നജീബ്, ഫസീല മുസ്തഫ, കെ.പി.നസീറ, റോഷ്നി മഹ്മൂദ് എന്നിവരാണു വിജയികൾ. വാഹനസൗകര്യത്തിനും മറ്റു വിവരങ്ങൾക്കും ഫോൺ: 38825579 (മനാമ), 39800324 (റിഫ).

Your Rating: