Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാവേദി നൂപുരം ഇന്ന്

കുവൈത്ത് സിറ്റി ∙ വനിതാവേദി കുവൈത്തിന്റെ സാംസ്‌കാരിക പരിപാടിയായ നൂപുരം ഇന്ന് രാവിലെ ഒൻപതിന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടത്തും. കുവൈത്തിലെ വിവിധ സംഘടനകൾ പങ്കെടുക്കുന്ന തിരുവാതിര മത്സരത്തോടെയാകും തുടക്കം. പ്രശസ്‌ത നർത്തകരായ അശ്വതി ശ്രീകാന്ത്, ശ്രീകാന്ത് എന്നിവരുടെ നൃത്തവും ഇതോടനുബന്ധിച്ചു നടക്കും.

സൂര്യ ഫെസ്‌റ്റിവൽ ഇന്ന്

കുവൈത്ത് സിറ്റി ∙ സൂര്യ ഫെസ്‌റ്റിവൽ ഇന്ന് വൈകിട്ട് ഏഴിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടത്തും. ലക്ഷ്‌മി പാർഥസാരഥി ആർത്രേയ ഭരതനാട്യവും സ്‌മിത രാജൻ മോഹിനിയാട്ടവും ഉത്തര അന്തർജനം ഒഡിസി നൃത്തവും അവതരിപ്പിക്കും.

ഇന്ത്യൻ കൾചറൽ ഷോ ഇന്ന്

കുവൈത്ത് സിറ്റി ∙ അർപ്പൺ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ ഷോ ഇന്ന് വൈകിട്ട് നാലിന് അബ്ബാസിയജമറീനാ ഹാളിൽ നടത്തും. സ്‌റ്റാർ പ്ലസ് ഡാൻസിങ് സൂപ്പർ സ്‌റ്റാർ വിജയികളായ എംജെ –5 അംഗങ്ങളുടെ നൃത്തവും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള കലാപരിപാടികളും അരങ്ങേറും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.