Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ കെയർ ഗ്രൂപ്പ്‌ ഫണ്ട് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക്

cancer-group കാൻസർ കെയർ ഗ്രൂപ്പ്‌ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സമാഹരിച്ച തുക ബഹ്‌റൈൻ കാൻസർ സൊസൈറ്റി ഭാരവാഹികൾക്കു കൈമാറുന്നു.

മനാമ∙ കാൻസർ കെയർ ഗ്രൂപ്പ്‌ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സ്വരൂപിച്ച ഫണ്ട്‌ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്കു കൈമാറി. ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ്‌ ഡോ. അബ്ദുൽ റഹ്മാൻ ഫക്രു, സെക്രട്ടറി ജനറൽ അഹ്മദ് അലി എന്നിവർ കാൻസർ കെയർ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം, ട്രഷറർ സുധീർ തിരുനിലത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് കെ. മാത്യു എന്നിവരിൽ നിന്നു തുക ഏറ്റുവാങ്ങി.

ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ്‌ ഫ്രാൻസിസ് കൈതാരത്ത്, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി, കാൻസർ കെയർ ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സഹീർ, സുരേഷ് കെ. നായർ, ആൻഡ്രൂ, കോശി സാമുവൽ, വനിതാ വിങ് കൺവീനർ സ്മിത ജയൻ, സർവീസ് വിങ് കൺവീനർ എം.എച്ച്. സയദ് അലി, ഫ്ലോറിൻ മത്തിയാസ്, ജമാൽ കുറ്റിക്കാട്ടിൽ, സുബൈർ കണ്ണൂർ, ബഷീർ അമ്പലയി, സുരേഷ് ദേശികൻ, ലത്തീഫ് ആയഞ്ചേരി, ജോൺ ഫിലിപ്പ്, അജി ഭാസി, എം.കെ. സിറാജ്, ശങ്കർ പള്ളൂർ, വി.കെ. അനീസ്‌, യു.കെ. ബാലൻ, രമേശ്‌ ഇല്ലത്ത്, സുരേഷ് മണ്ടോടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Your Rating: