Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിത്സാ, കുടുംബ സഹായ നിധിയിലേക്ക് ഫണ്ട് സ്വീകരിച്ചു

kmcc തോട്ടുങ്ങൽ ഹൈദർ ചികിത്സാ കുടുംബ സഹായ നിധിയിലേക്കുള്ള പ്രഥമ ഫണ്ട് സലിം തളങ്കര അബൂബക്കർ വെളിയങ്കോടിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. ബഹ്റൈൻ കെഎംസിസി ഭാരവാഹികൾ സമീപം.

മനാമ ∙ അർബുദബാധിതനായി നാട്ടിൽ കഴിയുന്ന മുൻ പ്രവാസി തോട്ടുങ്ങൽ ഹൈദരിന്റെ ചികിത്സാ, കുടുംബ സഹായ നിധിയിലേക്കുള്ള പ്രഥമ ഫണ്ട് സ്വീകരണം നടന്നു. കാസർകോട് ജില്ലാ കെഎംസിസി പ്രസിഡന്റ് സലിം തളങ്കര, മലപ്പുറം ജില്ലാ കെഎംസിസി മുൻ പ്രസിഡന്റ് അബൂബക്കർ വെളിയങ്കോടിനു നൽകിയാണ് ഉദ്ഘാടനം ചെയ്തത്.

അസൈനാർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഭാര്യയും മൂന്നുമക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായ ഹൈദർ കിടപ്പിലായതോടെ വീട് കണ്ണീരിലായി. നിർധനരായ ഈ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകൾ രംഗത്തുവരണമെന്നു കമ്മിറ്റി അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സലാം മമ്പാട്ടുമൂല-00973-35576164, ഷംസുദ്ദീൻ വളാഞ്ചേരി-00973-39688104

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.