Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ പത്താം ക്ലാസ്: നൂറിൽ നൂറുമായി ബഹ്റൈനിലെ സ്കൂളുകൾ

asian-school ഏഷ്യന്‍ പബ്ലിക് സ്കൂൾ, ബഹ്റൈന്‍

മനാമ ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ബഹ്‌റൈനിലെ എല്ലാ സ്‌കൂളുകളും 100 ശതമാനം വിജയം.

united-indian-school യുണൈറ്റഡ് ഇന്ത്യൻ സ്കൂള്‍, കുവൈത്ത്

ഇന്ത്യൻ സ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത്. 814 കുട്ടികൾ പരീക്ഷ എഴുതിയതിൽ 136 കുട്ടികൾ എല്ലാവിഷയങ്ങൾക്കും എ–വൺ കരസ്‌ഥമാക്കി.

ഏഷ്യൻ സ്‌കൂളിൽ 148 കുട്ടികൾ പരീക്ഷയെഴുതി. 22 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ–വൺ നേടി.

ന്യൂ ഇന്ത്യൻ സ്‌കൂളിൽ 153 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 19 കുട്ടികൾ എല്ലാവിഷയങ്ങൾക്കും എ–വൺ കരസ്‌ഥമാക്കി.

ന്യൂ മില്ലേനിയം സ്‌കൂളിൽ പരീക്ഷ എഴുതിയ 94 വിദ്യാർഥികളി 29 പേർ എ–വൺ നേടി.

അൽ നൂർ ഇന്റർനാഷനൽ സ്‌കൂളിൽ പരീക്ഷ എഴുതിയ 19 പേരിൽ 2 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ–വൺ ലഭിച്ചത്.

Your Rating: