Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ടൂർണമെന്റ്: ലാന്റേൺസ് വിജയികൾ

cca ബഹ്‌റൈൻ ക്‌നാനായ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾ സമ്മാനങ്ങളുമായി അതിഥികൾക്കും അസോസിയേഷൻ ഭാരവാഹികൾക്കുമൊപ്പം.

മനാമ ∙ ബഹ്‌റൈൻ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 8–എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റിൽ ലാന്റേൺസ് വിജയികളായി. നാസ് ആണു റണ്ണേഴ്‌സ് അപ്പ്. വിജയികൾക്കുള്ള ട്രോഫിയും 500 ഡോളറും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും 300 ഡോളറും വിതരണം ചെയ്‌തു. മത്സരത്തിന് ഇത്തവണ മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് കുര്യൻ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളായ ജിബു ലൂക്കോസ്, ജോസ് തോമസ്, ബിബു പീറ്റർ, ഷാനി കുരുവിള, സോയി മത്തായി, ദീപു തോമസ്, ഷാജി ജയിംസ്, ചീഫ് ഓർഗനൈസർ മുകുന്ദവാരിയർ, മെയിൻ സ്‌പോൺസർ ഗോകുൽ മേനോൻ എന്നിവർ ടൂർണമെന്റിനു നേതൃത്വംനൽകി.

Your Rating: