Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കളർ എക്‌സ്‌പ്ലോഷൻ’ പ്രദർശിപ്പിച്ചു

colour-explosion ബഹ്‌റൈനിലെ മലയാളി ചിത്രകാരനായ സന്തോഷ് പൊരുവഴിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽനിന്ന്. ജയ മേനോൻ, സന്തോഷ് പൊരുവഴി, ഡോ. പി.വി.ചെറിയാൻ, അജയ് കൃഷ്‌ണൻ എന്നിവർ ചിത്രങ്ങൾ വരച്ച കുട്ടികൾക്കൊപ്പം.

മനാമ ∙ ബഹ്‌റൈനിലെ മലയാളി ചിത്രകാരനായ സന്തോഷ് പൊരുവഴിയുടെ കീഴിൽ ചിത്രരചന അഭ്യസിക്കുന്ന കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമായ ‘കളർ എക്‌സ്‌പ്ലോഷൻ’ ഡോ. പി.വി.ചെറിയാൻ ഉദ്ഘാടനം ചെ്തു. നാടക പ്രവർത്തക ജയ മേനോൻ, ചിത്രകാരി എല്ല പ്രകാശ്, നോവലിസ്‌റ്റ് സുധീഷ് രാഘവൻ, അജയകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. പ്രദർശനത്തിൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള അറുപതിലേറെ കുട്ടികളുടെ 150ൽ അധികം ചിത്രങ്ങളാണു പ്രദർശിപ്പിച്ചത്.

Your Rating: