Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാറുൽ‍ ഷിഫ മെഡിക്കൽ‍ സെന്റർ‍ ഉദ്ഘാടനം ഡിസംബർ 16ന്

darul-shifa

മനാമ ∙ ദാറുൽ‍ ഷിഫ മെഡിക്കൽ‍ കോർപറേഷന്റെ ഹിദ്ദിലെ ദാറുൽ‍ ഷിഫ മെഡിക്കൽ‍ സെന്റർ‍ ഡിസംബർ 16ന് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10,000 ചതുരശ്ര അടി വിസ്തീർ‍ണമുള്ള മെഡിക്കൽ സെന്ററിൽ ഇന്റേണൽ‍ മെഡിസിൻ‍, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർ‍ത്തോ, ഡെന്റൽ‍, ജനറൽ‍ സർ‍ജറി, ഇഎൻ‍ടി, കോസ്മെറ്റിക്സ് ആൻറ് ഡെർ‍മറ്റോളജി തുടങ്ങിയ വിഭാഗങ്ങൾ‍ സജ്ജീകരിക്കും.

കൂടുതൽ‍ മെഡിക്കൽ‍ സെന്ററുകൾ‍ തുടങ്ങാനും ആലോചിക്കുന്നതായി ഭാരവാഹികൾ വാർ‍ത്താ സമ്മേളനത്തിൽ‍ പറഞ്ഞു. മാനേജിങ് ഡയറക്ടർ‍ മുഹമ്മദലി കരുവന്തൊടി, ജനറൽ മാനേജർ‍ അഹമ്മദ് ഷമീർ‍, ഫിനാൻ‍സ് ഡയറക്ടർ‍ റനീൻ മുഹമ്മദലി, മാർ‍ക്കറ്റിങ് മാനേജർ‍ റജുൽ‍ മുഹമ്മദലി എന്നിവരും വാർ‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.