Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാൽക്കണിയിലും ടെറസിലും അടിവസ്ത്രം ഉണക്കാനിടുന്നതിന് നിരോധനം വരുന്നു

മനാമ ∙ ബാൽക്കണിയിലും ടെറസിലും അടിവസ്ത്രം ഉണക്കാനിടുന്നതിന് സതേൺ ഗവർണറേറ്റിൽ നിരോധനം വരുന്നു. ചിലർ അടിവസ്ത്രങ്ങൾ പരസ്യമായി ഉണക്കാനിടുന്നതു സംബന്ധിച്ച സ്ഥലവാസികളുടെ പരാതിയെ തുടർന്നാണു നടപടിയെന്നു കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരി പറഞ്ഞു. നിരോധനം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കണമെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുമരാമത്ത്, മുനിസിപ്പൽ-നഗരാസൂത്രണകാര്യ മന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ തീരുമാനം നടപ്പാക്കുമെന്നു ചെയർമാൻ വ്യക്തമാക്കി.

Your Rating: