Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാം അനുസ്മരണം

മനാമ ∙ മുൻ രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനമായ 15നു ബഹ്‌റൈനിലെ സയൻസ് ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്‌മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ‘ഇന്ത്യ 70’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കലാമിന്റെ സഹപ്രവർത്തകനും സന്തത സഹചാരിയുമായിരുന്ന ഡോ. വൈ.എസ്.രാജൻ മുഖ്യ പ്രഭാഷണം നടത്തും.

ശനിയാഴ്‌ച വൈകിട്ട് ആറിന് ബഹ്‌റൈൻ സൊസൈറ്റി ഓഫ് എൻജിനിയേഴ്‌സ് ഓഡിറ്റോറിയത്തിലാണു പരിപാടി. സയൻസ് ഇന്ത്യ ഫോറം നടത്തിയ ശാസ്‌ത്ര പ്രതിഭാ രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുത്ത 80 വിദ്യാർഥികളുമായി അഞ്ചു മണിക്ക് അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫോൺ: 39950225 (കെ.എസ്.അനിലാൽ)  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.