Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ ഓഫ് ഡ്രാമയുടെ നാടകം വീണ്ടും അരങ്ങിലേക്ക്

മനാമ ∙ ഊരുഭംഗം എന്ന നാടകത്തിനുശേഷം ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ നാടക പ്രേമികൾക്കായി വീണ്ടും ദൃശ്യവിരുന്ന് ഒരുക്കുന്നു. ഓഗസ്റ്റ് അവസാനം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന നാടകം പ്രമുഖ നാടക കലാകാരനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനുമായ ഡോ. എസ്.സുനിൽ സംവിധാനം ചെയ്യുമെന്നു സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു. നാടകാവതരണത്തോടനുബന്ധിച്ച് ഒരുമാസത്തെ തിയറ്റർ വർക്ക്ഷോപ് നടത്തും. നാടകത്തിന്റെ എല്ലാ മേഖലയിലും ഉള്ള പരിശീലനമാണു ലക്ഷ്യമിടുന്നത്. ക്യാംപിലേക്കുള്ള റജിസ്ട്രേഷൻ തുടങ്ങി. ഫോൺ: കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി-39848091, കൺവീനർ വിജു കൃഷ്ണൻ-36656026

Your Rating: