Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ്‌ഗാഹ് സംഘടിപ്പിക്കും

മനാമ ∙ സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ഗാഹ് മനാമ പാക്കിസ്ഥാൻ ക്ലബ് ഗ്രൗണ്ടിൽ നടക്കും. നമസ്കാരം രാവിലെ 5.15നു തുടങ്ങും. ഈദ്‌ നമസ്കാരത്തിനു മുൻപ് അംഗശുദ്ധി വരുത്തി വരുന്നതു സൗകര്യമാകുമെന്നു സംഘാടകർ അറിയിച്ചു. സ്ത്രീകൾക്കു പ്രത്യേക സൗകര്യമുണ്ട്. പാർക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഫോൺ: 33885358, 33918603, 33498517.

∙ സുന്നി ഒൗഖാഫിന്റെ അംഗീകാരത്തോടെ ദാറുൽ ഈമാൻ മലയാള വിഭാഗം കാപ്പിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ഈദ്ഗാഹ് രാവിലെ 5.15ന് ആരംഭിക്കും. ഈദ്ഗാഹ് വാഹനസൗകര്യത്തിനും വിശദവിവരങ്ങൾക്കും ഫോൺ: 39990765 (മനാമ), 36180136 (റിഫ), 35913622 (മുഹറഖ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്നു കോഓർഡിനേറ്റർ സി.എം.മുഹമ്മദ് അലി അറിയിച്ചു.

Your Rating: