Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്രസ്വചിത്ര പ്രദർശനവും ചർച്ചയും

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം ജൂൺ അഞ്ചിന് ഇ.എം.അഷ്‌റഫ്‌ സംവിധാനം ചെയ്ത ‘ബൊഷൂർ മയ്യഴി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും ചർച്ചയും സംഘടിപ്പിക്കുമെന്നു സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ.കെ.വീരമണിയും അറിയിച്ചു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലെ ചന്ദ്രിക, ഗസ്കോൺ സായിപ്പ്, കൊരമ്പിയമ്മ, ‘കുടനന്നാക്കുന്ന ചോയി’യിലെ ചോയി, മാധവൻ, ‘ദൈവത്തിന്റെ വികൃതികളി’ലെ അൽഫോൺസാച്ചൻ, ‘രാധാമാധവ’ത്തിലെ രാധ എന്നീ മുകുന്ദൻ കഥാപാത്രങ്ങൾ ഒന്നിക്കുന്ന ഹ്രസ്വചിത്രമാണു ‘ബൊഷൂർ മയ്യഴി.’ എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നതും അവരാൽ ചോദ്യംചെയ്യപ്പെടുന്നതുമാണു 30 മിനിറ്റ് ചിത്രത്തിന്റെ പ്രമേയം. ജൂൺ അഞ്ചിനു രാത്രി എട്ടിനു സമാജം ഹാളിലാണു പ്രദർശനം. ഫോൺ: 39168899 (സമാജം സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തൻവേലി), 33537007 (ജയകൃഷ്ണൻ).

Your Rating: