Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുഫൈറിലെ ഹോട്ടലിൽ തീപിടിത്തം; ആളപായമില്ല

fire ജുഫൈറിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായതിനെത്തുടർന്നു രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും.

മനാമ ∙ ജുഫൈറിലെ ഹോട്ടലിൽ രാത്രി തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. തീപിടിച്ച ഉടൻ അഗ്നിശമന സേനയും പൊലീസും നടത്തിയ രക്ഷാപ്രവർത്തനമാണു വൻദുരന്തം ഒഴിവാക്കിയത്. ഹോട്ടലിലുണ്ടായിരുന്ന അൻപതിലേറെപ്പേരെ ഉടൻ പുറത്തെത്തിക്കുകയും തീ പടരുന്നതു തടയുകയും ചെയ്തതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ പറഞ്ഞു. മുപ്പതോളം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Your Rating: