Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതസൗഹാർദ സംഗമവും സമൂഹ നോമ്പുതുറയും

bahrain-malayalee-business-forum ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിച്ച മതസൗഹാർദ സംഗമത്തിന്റെയും സമൂഹ നോമ്പുതുറയുടെയും ഉദ്‌ഘാടനം ബഹ്‌റൈൻ ക്‌നാനായ ഇടവക വികാരി ഫാ. ടോനു ജോസഫ് നിർവഹിക്കുന്നു. ഫോറം ഭാരവാഹികൾ വേദിയിൽ

മനാമ ∙ ബഹ്‌റൈനിലെ മലയാളി കച്ചവടക്കാരുടെ കൂട്ടായ്‌മയായ മലയാളി ബിസിനസ് ഫോറം മതസൗഹാർദ സംഗമവും സമൂഹ നോമ്പുതുറയും നടത്തി. ബിസിനസ് ഫോറം ചെയർമാൻ ഡോ. ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം ബഹ്‌റൈൻ ക്‌നാനായ ഇടവക വികാരി ഫാ. ടോനു ജോസഫ് നിർവഹിച്ചു. സമസ്‌ത ബഹ്‌റൈൻ പ്രസിഡന്റ് ഫക്‌റുദ്ദീൻ തങ്ങൾ റമസാൻ സന്ദേശം നൽകി.

മതസൗഹാർദ സംഗമത്തിൽ സെയ്‌ദ് റമദാൻ നദ്‌വി, യു.കെ.മേനോൻ, സി.വി.നാരായണൻ, കെ.ടി.സലീം, ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, പ്രോഗ്രാം കൺവീനർ സുബൈർ കണ്ണൂർ, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ പിണറായി തെക്കുംഭാഗം ചന്ദ്രൻ സഹായനിധി റാഷിദ് കണ്ണങ്കോട് സംഘടനയുടെ ചാരിറ്റി കൺവീനർ സുബൈർ കണ്ണൂരിനു കൈമാറി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിരാലംബയായ സ്‌ത്രീക്ക് ഫോറത്തിന്റെ സഹായം കൈമാറി.

Your Rating: