Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്ത്: ബഹ്റൈനിൽ ഏഷ്യൻ സ്ത്രീകൾക്ക് പത്തു വർഷം തടവ്

മനാമ ∙ ബഹ്റൈനിൽ രണ്ട് ഏഷ്യൻ സ്ത്രീകൾക്കു മനുഷ്യക്കടത്തു കേസിൽ അപ്പീൽ കോടതി പത്തു വർഷം തടവും 2000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് ഇരുവരെയും നാടുകടത്താനും ഉത്തരവിട്ടു. വിദേശ യുവതികളെ ജോലി വാഗ്ദാനം ചെയ്തു ബഹ്റൈനിൽ എത്തിച്ച ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചു എന്നതാണു കുറ്റം. ജോലി പ്രതീക്ഷിച്ച് വിമാനത്താവളത്തിലെത്തുന്ന യുവതികളെ ഇവർ നേരെ അപ്പാർട്മെന്റുകളിൽ എത്തിക്കുകയും അവിടെനിന്നു പുറത്തുകടക്കാൻ പോലും അനുവദിക്കാതെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയുമായിരുന്നു.

Your Rating: