Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതാക ഉയർന്നു പാറി; ദേശസ്മരണകളും

മനാമ ∙ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അങ്കണത്തിലെ സ്വാതന്ത്യ്രദിനാഘോഷച്ചടങ്ങിൽ സ്‌ഥാനപതി അലോക് കുമാർ സിൻഹ ദേശീയ പതാക ഉയർത്തി. രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ചടങ്ങിൽ വായിച്ചു. തുടർന്ന് ദേശഭക്‌തി ഗാനങ്ങൾ ആലപിച്ചു. വൈകിട്ട് ബഹ്‌റൈൻ കേരളീയ സമാജവുമായി സഹകരിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ബഹ്‌റൈൻ വിദേശകാര്യ അണ്ടർ സെക്രട്ടറി ഡോ. ഷെയ്‌ഖ് അബ്‌ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ സ്‌ഥാനപതിമാരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള നൃത്തരൂപങ്ങൾ അരങ്ങേറി. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്‌ണപിള്ള പതാക ഉയർത്തി. സമാജം അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു. ഇന്ത്യൻ സ്‌കൂളിൽ ഭരണ സമിതി സെക്രട്ടറി ഡോ. ഷംലി പി. ജോൺ പതാക ഉയർത്തി.

പരിപാടിയിൽ രക്ഷിതാക്കൾ, സ്‌കൂൾ ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ ആക്‌ടിങ് ജനറൽ സെക്രട്ടറി മാർഷൽ ദാസൻ പതാക ഉയർത്തി. ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കേരള കാത്തലിക് അസോസിയേഷന്റെ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജോസും ആക്‌ടിങ് ജനറൽ സെക്രട്ടറി ലിയോ പൂപ്പള്ളിയും ചേർന്നു പതാക ഉയർത്തി. തുടർന്ന് അംഗങ്ങൾ പ്രതിജ്‌ഞ എടുത്തു.

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശത്തെത്തുടർന്ന് ദേശഭക്‌തി ഗാനങ്ങളുമുണ്ടായിരുന്നു. സിറോ മലബാർ സൊസൈറ്റി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസഫ് കെ. തോമസ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി ബിജു ജോസഫ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

സൊസൈറ്റി അംഗങ്ങൾ കുടുംബ സമേതം പരിപാടിയിൽ പങ്കെടുത്തു. ബഹ്‌റൈൻ സമസ്‌ത കേരള സുന്നി ജമാ അത്ത് കേന്ദ്ര മദ്രസയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പ്രസംഗിച്ചു. തുടർന്ന് ദേശഭക്‌തി ഗാനാലാപനവുമുണ്ടായിരുന്നു. ശ്രീ നാരായണ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ കെ.വി.പവിത്രൻ പതാക ഉയർത്തി.

Your Rating: