Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘടനകളുടെ നേതൃത്വത്തിൽ ജന്മാഷ്‌ടമി ഉൽസവം ഇന്ന്

മനാമ ∙ ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ജന്മാഷ്‌ടമി ഉൽസവം ഇന്നു വൈകിട്ട് അഞ്ചു മുതൽ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഘോഷയാത്രയിൽ കൃഷ്‌ണ, ഗോപിക വേഷങ്ങളും നിശ്‌ചല ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനിലെ ആധ്യാത്മിക സാമൂഹിക സംഘടനകളായ തട്ടായി ഹിന്ദു കമ്യൂണിറ്റി, ബഹ്‌റൈൻ ചിന്മയ സൊസൈറ്റി, ഇസ്‌കോൺ ബഹ്‌റൈൻ, മാതാ അമൃതാനന്ദമയി സേവാസമിതി, ആർട് ഓഫ് ലിവിങ്, ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ, വിശ്വകലാ സാംസ്‌കാരിക വേദി, പ്രവാസി വിശ്വകർമ സഭ, ബാലഭാരതി, നാരായണീയ സംസ്‌കൃതി ട്രസ്‌റ്റ്, കാനൂഗാർഡൻ അയ്യപ്പക്ഷേത്രം എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. ഫോൺ: 36572072, 39588383.

Your Rating: