Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തെ മുൻകൂട്ടിക്കണ്ട് പദ്ധതികളൊരുക്കണം: ജിജി തോംസൺ

മനാമ ∙ ഇരുപതു വർഷത്തിനു ശേഷം ലോകത്തിൽ വരുന്ന മാറ്റങ്ങളും പുരോഗതിയും മുന്നിൽ കണ്ട് മലങ്കര ഓർത്തഡോക്സ് സഭ പദ്ധതികൾ തയാറാക്കണമെന്നു കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ അഭിപ്രായപ്പെട്ടു. ഗ്രിഗോറിയോസ് ഓർത്തഡോക്സ് സൊസൈറ്റി (എസ്ജിഒഎസ്) ബഹ്റൈൻ ചാപ്റ്റർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.

പുരാതനമായ നമ്മുടെ ദേവാലയങ്ങൾ നവീകരിക്കപ്പെടുമ്പോൾ അവയുടെ പഴമയും പ്രൗഢിയും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും പരുമല പള്ളി പോലെയുള്ള പ്രധാന തീർഥാടനകേന്ദ്രങ്ങളിൽ എത്തുന്നവർക്കു ചിട്ടയോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജോർജ് മാത്യു, അലക്സ് ബേബി, മോനി കല്ലംപറമ്പിൽ, സാം സക്കറിയ, ഡിജു ജോൺ മാവേലിക്കര എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.