Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാം അനുസ്മരണം

bie-cultural-forum

മനാമ∙ ബഹ്റൈൻ ഇന്ത്യ എജ്യൂക്കേഷൻ ആൻഡ് കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണം നടത്തി. ചെയർമാൻ അലക്സ് ബേബി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി കലാം പ്രഭാഷണം നടത്തി. ഡോ. കലാമിന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ ഒരു ഇന്ത്യൻ പൗരൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്ത്യൻ ഇന്റർനാഷനൽ പഴ്സനാലിറ്റി അവാർഡ് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഏബ്രഹാം ജോൺ, സ്പാക്സ് ഗ്രൂപ്സ് ചെയർമാൻ പി. ഉണ്ണിക്കൃഷ്ണൻ, ഐസിആർഎഫ് സെക്രട്ടറി അജയകൃഷ്ണൻ, സിംസ് ആക്ടിങ് പ്രസിഡന്റ് തോമസ് ജോൺ, കെ.ജനാർദനൻ, ആർ. പവിത്രൻ, 4പിഎം ന്യൂസ് എംഡി പ്രദീപ് പുറവങ്കര, ആർട് ഓഫ് ലിവിങ് കോ– ഓർഡിനേറ്റർ ജയ ശർമ, ഫോറം സെക്രട്ടറി ജേക്കബ് തേക്കുതോട്, ട്രഷറർ അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്കു സിബി, തോമസ് സൈമൺ, എഫ്.എം. ഫൈസൽ, സുനിൽ തോമസ് റാന്നി തുടങ്ങിയവർ നേതൃത്വം നൽകി.

Your Rating: