Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികെഎസ് കലോത്സവം: അതുൽ കലാപ്രതിഭ; സ്നേഹ കലാതിലകം

bks

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം ബാലകലോൽസവത്തിൽ ജി.അതുൽ കൃഷ്ണ കലാപ്രതിഭയും സ്നേഹ മുരളീധരൻ കലാതിലകവുമായി. ബാലതിലകമായി എസ്.നന്ദന, സാഹിത്യരത്നയായി നന്ദിനി രാജേഷ്‌ നായർ, സംഗീത രത്നയായി ജി.അതുൽ കൃഷ്ണ, നമിത അശോക്‌, നാട്യരത്നയായി വർഷ സതീഷ്‌ കുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ഗ്രൂപ്പ് ചാംപ്യൻമാർ– ഗ്രൂപ്പ് 1: ശ്രേയ മുരളീധരൻ, ഗ്രൂപ്പ് 2: അമ്രീൻ ഉണ്ണിക്കൃഷ്ണൻ, അയന സുജി, ഗ്രൂപ്പ് 3: ജിയോൺ ബിജു മനക്കൽ, ആദിശ്രീ സോണി, ഗ്രൂപ്പ് 4: പവിത്ര പത്മകുമാർ മേനോൻ, ഗ്രൂപ്പ് 5: നമിത അശോക്‌. സമാപനസമ്മേളനത്തിൽ സിനിമാതാരം സുധീർ കരമന മുഖ്യാതിഥിയും ദേവ്ജി ജ്വല്ലേഴ്സ് ഉടമ പ്രകാശ്‌ ദേവ്ജി വിശിഷ്ടാതിഥിയുമായിരുന്നു.

Your Rating: