Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎ ഓണാഘോഷം സെപ്റ്റംബർ ഒന്നുമുതൽ

മനാമ ∙ കേരള കാത്തലിക് അസോസിയേഷന്റെ (കെസിഎ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ഒന്നിനു തുടങ്ങുമെന്നു പ്രസിഡന്റ് കെ.പി.ജോസും ജനറൽ സെക്രട്ടറി വിജു ജോസും അറിയിച്ചു. 13 വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങൾ നടത്തും. അത്തം ആഘോഷത്തിൽ കോഴിക്കോട് കലക്ടർ എൻ.പ്രശാന്ത് മുഖ്യാതിഥിയായിരിക്കും.

12നു ‘പൊന്നോണ സന്ധ്യ’ എന്ന കലാസാംസ്കാരിക പരിപാടിയിൽ നടി ഷീല മുഖ്യാതിഥിയായിരിക്കും. സംഘാടകസമിതി ഭാരവാഹികൾ: സോവിച്ചൻ ചെന്നാട്ടുശ്ശേരി (കൺ), വർഗീസ് ജോസഫ് (ജോ.കൺ), അഗസ്റ്റിൻ പീറ്റർ, വർഗീസ് കാരയ്ക്കൽ, റോയ് സി.ആന്റണി, അരുൾദാസ് തോമസ്, റിച്ചാർഡ് ഇമ്മാനുവൽ, റോയ് ജോസഫ്, ലിയോ ജോസഫ്, ജോളി ജോസഫ്, റാഫേൽ അംബ്രോസ്, തോമസ് പുത്തൻവീട്ടിൽ, തോമസ് കളപ്പുരയ്ക്കൽ.

വടംവലി മത്സരം, കായിക മത്സരങ്ങൾ, പായസ മത്സരം, പൂക്കള മത്സരം, തിരുവാതിര തുടങ്ങിയവയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സോവിച്ചൻ ചെന്നാട്ടുശ്ശേരി (39073783), വർഗീസ് ജോസഫ് (39300835) എന്നിവരുമായി ബന്ധപ്പെടണം.

Your Rating: