Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളപ്പിറവി ആഘോഷം

മനാമ ∙ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് നവംബർ മൂന്ന്, നാല് തീയതികളിൽ കേരളപ്പിറവിയുടെ 60–ാം വാർഷികം ആഘോഷിക്കും. സംഘാടക സമിതി ഭാരവാഹികൾ: വി.വി.മോഹനൻ (ജന. കൺ), ജോൺസൻ ദേവസ്സി (ജോ. കൺ), സോവിച്ചൻ ചെന്നാട്ടുശ്ശേരി (പ്രോഗ്രാം കൺ), കെ.എം.തോമസ് (ചിത്രരചനാ വിഭാഗം കൺ). നവംബർ മൂന്നിനു ‘വർണം- 2016’ എന്നപേരിൽ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും.

റജിസ്ട്രേഷനു ഫോൺ: 38840658 (ഷൈലാദേവി), 33394050 (സതി വിശ്വനാഥ്). നാലിനു വൈകിട്ട് അദ്‌ലിയ ബാങ് സാങ്തായ് ഹാളിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ പരിപാടിയിൽ കുട്ടികൾക്കും ദമ്പതികൾക്കുമായി പരമ്പരാഗതവേഷ മത്സരം സംഘടിപ്പിക്കും. റജിസ്ട്രേഷനു ഫോൺ: 39381216 (ജൂലിയറ്റ്), 39543077 (ജയശ്രീ സോമനാഥ്). തുടർന്നു വനിതാവിഭാഗം ഭാരവാഹികളുടെ സ്ഥാനാരോഹണം. ആലോചനാ യോഗത്തിൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ ആഘോഷ പരിപാടികൾ വിശദീകരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.