Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി വിധവാ പെൻഷൻ പദ്ധതിക്ക് തുടക്കമായി

kmcc ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവാസി വിധവാ പെൻഷൻ പദ്ധതിയിലേക്കുള്ള ഫണ്ട് കുഞ്ഞഹമ്മദ് വളാഞ്ചേരിയിൽനിന്നു ജോ.സെക്രട്ടറി ആബിദ് ചെട്ടിപ്പടിയും ശിഹാബ് നിലമ്പൂരിൽനിന്നു ജില്ലാ ജോ.സെക്രട്ടറി മൗസൽ മൂപ്പനും ഏറ്റുവാങ്ങുന്നു.

മനാമ ∙ ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവാസി വിധവാ പെൻഷൻ പദ്ധതിക്കു തുടക്കമായി. ഫണ്ട് ശേഖരണം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ–ഭാഷാ അനുസ്മരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കുഞ്ഞഹമ്മദ് വളാഞ്ചേരിയിൽനിന്നു ജോ.സെക്രട്ടറി ആബിദ് ചെട്ടിപ്പടിയും ശിഹാബ് നിലമ്പൂരിൽനിന്നു ജില്ലാ ജോ.സെക്രട്ടറി മൗസൽ മൂപ്പനും തുക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നിർധനരായ പ്രവാസികളുടെ വിധവകൾക്കാണു മാസം തോറും പെൻഷൻ ലഭിക്കുക. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ വഴിയാണു പെൻഷൻ വിതരണം. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ, മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Your Rating: