Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

kmcc ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ സംഘടിപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെഎംസിസി പ്രസിഡന്റ് എസ്.വി.ജലീൽ പ്രസംഗിക്കുന്നു. കെഎംസിസി, ഒഐസിസി ഭാരവാഹികൾ വേദിയിൽ

മനാമ ∙ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അസത്യപ്രചാരണത്തിനാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ശ്രമമെന്നു കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ എസ്.വി.ജലീൽ ആരോപിച്ചു. കെഎംസിസി സൗത്ത് സോൺ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ പാശ്ചാത്യ രാജ്യങ്ങളെക്കാൾ ഉന്നത നിലവാരത്തിലുള്ളതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നു സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചതിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം പറഞ്ഞു. അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കു ജനം മറുപടി നൽകുമെന്നു ജനത കൾചറൽ സെന്റർ പ്രസിഡന്റ്‌ സിയാദ് ഏഴംകുളം അഭിപ്രായപ്പെട്ടു. കേരളത്തെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കിയത് ഐടി മന്ത്രി കൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേട്ടമാണെന്ന് ഐവൈസിസി പ്രസിഡന്റ്‌ വിൻസു കുന്നപ്പള്ളി അഭിപ്രായപ്പെട്ടു.

Your Rating: