Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളഞ്ഞുകിട്ടിയ തുക പൊലീസിൽ ഏൽപ്പിച്ച മലയാളിയെ ആദരിച്ചു

abu

മനാമ ∙ വഴിയിൽ കളഞ്ഞുകിട്ടിയ തുക പൊലീസിൽ ഏൽപ്പിച്ച മലയാളിയെ അധികൃതർ ആദരിച്ചു. 25 വർഷമായി ഇവിടെയുള്ള തൃശൂർ വള്ളത്തോൾ നഗർ സ്വദേശി എം.എം.അബൂബക്കറിനാണ് സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ പ്രശംസാ പത്രവും കാഷ് അവാർഡും നൽകിയത്.

റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ പിആർഒ ആയ അബൂബക്കറിന് ഈ മാസം 12നാണ് ഈസ്റ്റ് റിഫയിലെ റോഡിൽ നിന്ന് ഒരുകെട്ട് നോട്ടുകൾ ലഭിച്ചത്. തുക ഈസ്റ്റ് റിഫ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു മടങ്ങി. ഒരാഴ്ച കഴിഞ്ഞാണു പൊലീസ് സ്റ്റേഷനിൽ നിന്ന് അബൂബക്കറിനെ വിളിച്ച് ആദരമൊരുക്കുന്ന വിവരം പറഞ്ഞത്. പണം നഷ്ടപ്പെട്ടയാൾക്ക് അതു തിരിച്ചുകിട്ടുമ്പോൾ ആശ്വാസമാകുമെന്നേ കരുതിയിരുന്നുള്ളൂ എന്നും ആദരത്തിൽ സന്തോഷമുണ്ടെന്നും അബൂബക്കർ പറഞ്ഞു. ഇന്ത്യക്കാരുടെ സത്യസന്ധതയ്ക്കുള്ള തെളിവാണ് ഈ സംഭവമെന്ന് പൊലീസ് മേധാവി അഭിപ്രായപ്പെട്ടതായും പറഞ്ഞു.

Your Rating: