Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യമാസം മുഴുവൻ ഇഫ്താർ വിരുന്നൊരുക്കാൻ ബഹ്‌റൈൻ സമസ്‌ത

samastha-iftar മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്തു നടക്കുന്ന പ്രതിദിന ഇഫ്താർ സംഗമത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ബോധന പ്രഭാഷണം നടത്തുന്നു.

മനാമ ∙ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി റമസാൻ 30 വരെ എല്ലാ ദിവസവും ഇഫ്താർ സംഗമം നടത്തുന്നു. ഈ വർഷം മുതൽ മനാമ ഗോൾഡ് സിറ്റിയുടെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സമസ്തയുടെ പുതിയ ഓഫിസ് ആസ്ഥാനത്തെ മദ്രസ ഹാളിലാണു സംഗമം. സമൂഹ പ്രാർഥനയ്ക്കും പ്രഭാഷണങ്ങൾക്കും സമസ്ത പ്രസിഡന്റ് കൂടിയായ സയ്യിദ് ഫക്റുദ്ദീൻ തങ്ങളാണു മിക്ക ദിവസവും നേതൃത്വം നൽകുന്നത്. സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ്, ട്രഷറർ വി.കെ.കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്രസ അധ്യാപകരുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

എല്ലാദിവസവും നോമ്പു തുറയ്ക്കുശേഷം ഇവിടെത്തന്നെ മഗ്‌രിബ് നമസ്കാരത്തിനുള്ള സൗകര്യവും ഒരുക്കി. രാത്രി എട്ടിനു സ്ത്രീകൾക്കു മാത്രമായി സമൂഹ തറാവീഹ് നിസ്കാരവുമുണ്ട്. ഇതിനു നേതൃത്വം നൽകുന്നതും സ്ത്രീകളാണ്. കൂടാതെ തൊട്ടടുത്തുള്ള മസ്ജിദ് കേന്ദ്രീകരിച്ചു ദിവസവും രാത്രി 10നു പുരുഷന്മാർക്കായി തറാവീഹ് സൗകര്യമുണ്ട്. പ്രതിദിന ഇഫ്താർ സംഗമങ്ങൾക്കു പുറമേ എല്ലാ വ്യാഴാഴ്ച രാത്രിയിലും ഇവിടെ സ്വലാത്ത് മജ്‌ലിസ്, മതപഠന ക്ലാസുകൾ, ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നിവയും നടക്കുന്നു.

Your Rating: