Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി-നെസ്റ്റ് 40 അംഗ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

b നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ പ്രോജക്ട് പ്രഖ്യാപനം ഡോ. പി.വി.ചെറിയാൻ നിർവഹിക്കുന്നു. അഷ്‌റഫ്‌ താമരശേരി, പി.വി.രാധാകൃഷ്ണപിള്ള, പ്രിൻസ് നടരാജൻ, നെസ്റ്റ് പ്രതിനിധികൾ എന്നിവർ സമീപം

മനാമ ∙ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് എന്ന സ്ഥാപനത്തെ സഹായിക്കുന്നതിനായി ബഹ്‌റൈനിൽ ബി-നെസ്റ്റ് എന്ന പേരിൽ രൂപീകരിച്ച 40 അംഗ ചാപ്റ്റർ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരി ഉദ്ഘാടനം ചെയ്തു. ബി–നെസ്റ്റ് ചെയർമാൻ കെ.ടി.സലിം അധ്യക്ഷത വഹിച്ചു.

നിയാർക്ക് (നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ) എന്ന പേരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കേരളത്തിൽ തുടങ്ങാൻ പോകുന്ന കേന്ദ്രത്തിന്റെ രൂപരേഖ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ചീഫും ബി-നെസ്റ്റ് മുഖ്യരക്ഷാധികാരിയുമായ ഡോ. പി.വി.ചെറിയാൻ പുറത്തിറക്കി. സ്ഥാപനത്തിനു പൂർണ പിന്തുണ നൽകണമെന്നു നെസ്റ്റ് ഗ്ലോബൽ ചെയർമാൻ കെ.പി.അഷ്‌റഫ്‌, ജനറൽ സെക്രട്ടറി ടി.കെ.യൂനുസ് എന്നിവർ അഭ്യർഥിച്ചു.

നിയാർക്ക് ബ്രോഷർ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയിൽനിന്നു ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദവി ഏറ്റുവാങ്ങി. 2017ലെ നെസ്റ്റ് കലണ്ടർ ഗുരുദേവ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രബോസിനു നൽകി ഒഐസിസി പ്രസിഡന്റ് ബിനു കണ്ണന്താനം പ്രകാശനം ചെയ്തു.

നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, വിവിധ ചാപ്റ്റർ പ്രതിനിധികളായ സാലിഹ് ബാത്ത (കുവൈത്ത്), മുഹമ്മദ് സാജിദ് (യുഎഇ), വി.പി.ബഷീർ (ഖത്തർ), റഷീദ് അലി (സൗദി), ടി.കെ.നാസർ (ചെന്നൈ), എം.ടി.ഹമീദ്, ബി–നെസ്റ്റ് ജനറൽ സെക്രട്ടറി ടി.പി.നൗഷാദ്, ട്രഷറർ അബ്ദുൽ റഹ്മാൻ അസീൽ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.