Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊയിലാണ്ടി കൂട്ടം കമ്യൂണിറ്റി വാർഷികാഘോഷം

koyilandy-koottam ബഹ്‌റൈൻ കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്‌ണപിള്ള നിർവഹിക്കുന്നു. കെ.ടി. സലീം, ജോർജ് മാത്യു, ഡോ. പി.വി. ചെറിയാൻ, ഷംലി പി. ജോൺ എന്നിവർ സമീപം.

മനാമ∙ കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ അഞ്ചാം വാർഷികാഘോഷം "ഫന്തരീന ഫെസ്റ്റ് " - ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി.സലിം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം മുതൽ കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച വ്യക്തിത്വത്തിനുള്ള പുരസ്കാരം നേടിയ മുഹമ്മദ്‌ അഹമ്മദി കമ്പനി ജനറൽ മാനേജർ ജി. പത്മകുമാറിന് ഡോ.പി.വി. ചെറിയാൻ അവാർഡ്‌ നല്കി.

ചോയ്സ് അഡ്വൈർടൈസിങ് എം.ഡി. ഡോ: ജോർജ് മാത്യു, ജനറൽ കൺവീനർ സുരേഷ് തിക്കൊടി എന്നിവർ പങ്കെടുത്തു. റഷീദ് മൂടാടി, ഗിരീഷ്‌ കാളിയത്ത്, ഹനീഫ് കടലൂർ എന്നിവർ പ്രസംഗിച്ചു. അസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, രാജലക്ഷ്മി സുരേഷ് എന്നിവർ അവതരിപ്പിച്ച സംഗീത പരിപാടി, ഭരത്‌ശ്രീ രാധാകൃഷ്ണൻ, ശുഭ അജിത്‌ എന്നിവരുടെ ശിക്ഷണത്തിൽ പരിശീലിച്ച കുട്ടികളുടെയും, അനഘ ലാലിന്റെയും നൃത്ത പരിപാടികൾ തുടങ്ങിയവ അരങ്ങേറി.

Your Rating: