Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷ്യാൻ ഹൊർട്ടൻ മേയ് ക്വീൻ

may-queen ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച മേയ് ക്വീൻ സൗന്ദര്യമത്സരത്തിലെ വിജയികൾ

മനാമ ∙ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ മേയ് ക്വീൻ സൗന്ദര്യ മത്സരത്തിൽ മുംബൈ സ്വദേശിനി ഷ്യാൻ ഹൊർട്ടൻ ജേതാവായി. പ്രദ്‌ന്യ വൽക്കെ ഫസ്‌റ്റ് റണ്ണറപ്പും ശാരദ ചാമർ സെക്കൻഡ് റണ്ണറപ്പുമായി. ശ്രീലങ്കൻ സ്വദേശിനി ദേശി ഫെർണാണ്ടോ മികച്ച പുഞ്ചിരിക്കുള്ള സമ്മാനം നേടി.

ബഹ്‌റൈൻ, ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള 13 പേരാണു പങ്കെടുത്തത്.

ഇന്ത്യൻ സ്‌ഥാനപതി അലോക് കുമാർ സിൻഹ മുഖ്യാതിഥിയും ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സ്‌ഥാനപതിമാർ വിശിഷ്‌ടാതിഥികളുമായിരുന്നു. ഇതോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി.

Your Rating: