Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഫ. സി.രവീന്ദ്രനാഥുമായി ഓൺലൈൻ മുഖാമുഖം 28ന്

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തിൽ 28നു വൈകിട്ട് അഞ്ചിനു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥുമായി ഓൺലൈൻ മുഖാമുഖം. സമാജം ഹാളിലാണു പരിപാടി. ‘വിദ്യാഭാസം ലാഭനഷ്ട കണക്കിൽ പെടുത്തണോ - മലാപ്പറമ്പുകൾ മുൻനിർത്തിയുള്ള ചർച്ച’ എന്നതാണു വിഷയം. ബഹ്‌റൈൻ സ്കൂളിലെ മലയാളം പഠിക്കുന്ന കുട്ടികളെയും അധ്യാപകരെയും കേരളീയ സമാജം മലയാളം പാഠശാലയിലെ കുട്ടികളെയും പങ്കെടുപ്പിക്കും.

ഏറ്റവും നല്ല ചോദ്യത്തിനു കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം സമ്മാനം സൽകും. സമാജം അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ചോദ്യങ്ങൾ സമാജം ഓഫിസിൽ ഏൽപിക്കുകയോ bkspvedi@gmail.com എന്ന ഇമെയിലിൽ അയയ്ക്കുകയോ ചെയ്യാം. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളാകും മുഖാമുഖത്തിൽ ഉന്നയിക്കാൻ അനുവദിക്കുക.

സ്ഥിതിവിവര കണക്കുകൾ, നയപരമായ വിഷയങ്ങൾ, മറ്റ് ഓഫിസുകളിനിന്നു ലഭിക്കേണ്ട വിവരങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഒക്ടോബർ 20ന് അകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 33143351 (സുധി പുത്തൻവേലിക്കര), 39175836 (അഡ്വ. ജോയ് വെട്ടിയാടൻ). മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ എന്നിവരുമായി മുൻമാസങ്ങളിൽ സമാജം ഓൺലൈൻ മുഖാമുഖം സംഘടിപ്പിച്ചിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.