Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികെഎസ് വനിതാ വേദി പ്രവർത്തനോദ്ഘാടനം

bks ബഹ്‌റൈൻ കേരളീയ സമാജം വനിതാവിഭാഗത്തിന്റെ പ്രവർത്തനോദ്‌ഘാടനം ചലച്ചിത്ര നടി സീമ നിർവഹിക്കുന്നു. വനിതാവിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ബിജി ശിവ, സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്‌ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സമീപം.

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം വനിതാവേദി പ്രവർത്തനോദ്ഘാടനം നടി സീമ നിർവഹിച്ചു. ഇതോടനുബന്ധിച്ചു ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ബഹ്റൈനിൽ മലയാളികളുടെ കൂട്ടായ്മ സജീവമായി നിലനിൽക്കുന്നതിൽ സന്തോഷമുണ്ടെന്നു സീമ പറഞ്ഞു. സാധാരണ വിദേശരാജ്യങ്ങളിൽ പോകുമ്പോൾ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും മറ്റുമാണു പരിപാടികൾ നടത്തുക. മലയാളികൾക്കു സ്വന്തം കെട്ടിടത്തിൽ വിദേശത്തും ഇത്തരം പരിപാടികൾ നടത്താൻ സാധിക്കുന്നു എന്നത് അഭിമാനകരമാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് നടി ഇഷ തൽവാറും സംഘവും അവതരിപ്പിച്ച നൃത്തം അരങ്ങേറി. ജോസ്മി ലാലു, ബീന ആഷ്‍ലി എന്നിവർ സംഘാടന നേതൃത്വം നൽകി.

വനിതാവിഭാഗം അംഗങ്ങൾ സംഘഗാനവും നൃത്തവും അവതരിപ്പിച്ചു. സീമയുമായി മുഖാമുഖവും നടന്നു. സാഹിത്യവിഭാഗം തയാറാക്കിയ ‘ജാലകം’ മാസികയുടെ ആദ്യപതിപ്പ് സീമയ്ക്കു നൽകി പി.വി.രാധാകൃഷ്ണപിള്ള പ്രകാശനം ചെയ്തു. പ്രീതി നമ്പ്യാർ ആണ് എഡിറ്റർ. ധർമരാജ്, അജിത് മാത്തൂർ, ഡി.സലിം, പ്രസാദ് ചന്ദ്രൻ, അനീഷ് റോൺ, ജയകൃഷ്ണൻ, രാജഗോപാൽ, ധർമരാജ്, ജഗദീഷ് ശിവൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തൻവേലിക്കരയാണ് ഏകോപനം നിർവഹിച്ചത്. ജനറൽസെക്രട്ടറി എൻ.കെ.വീരമണി, പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, കാനറ ബാങ്ക് ബഹ്റൈൻ സിഇഒ: ഗീതിക ശർമ, വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ബിജി ശിവ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: