Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ സമാപിച്ചു

st-marys ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാൾ ശുശ്രൂഷയിൽനിന്ന്.

മനാമ ∙ ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിനു സമാപനം. ശുശ്രൂഷകൾക്കു കുര്യാക്കോസ് മാർ ക്ലിമ്മീസ് നേത്യത്വം നൽകി. നാഗ്പുർ തിയോളജിക്കൽ സെമിനാരി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ഷാജി പി. ജോൺ സന്നിഹിതനായിരുന്നു. ഫാ. ടൈറ്റസ് ജോൺ തലവൂർ നാലു ദിവസങ്ങളിൽ വചനസന്ദേശം നൽകി. ഇടവകയിൽ 25 വർഷം പൂർത്തിയാക്കിയവരെ പൊന്നാടയണിയിച്ചു. ആദ്യഫലപ്പെരുന്നാളിൽ വിവിധ കമ്മിറ്റികളിൽ മികച്ച പ്രവർത്തനം നടത്തിയവരെയും ആദരിച്ചു. ഇടവകാംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയവർക്കു മെമന്റോ നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.