Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി ആഘോഷങ്ങൾക്ക് മനാമയിൽ തുടക്കം

narayaniya-asram ബഹ്റൈനിലെ നാരായണീയ ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്വ് നടക്കുന്ന വിശേഷാൽ പൂജ. 11വരെ വൈകിട്ട് എല്ലാദിവസങ്ങളിലും ഈ പൂജകൾ നടക്കും.

മനാമ ∙ വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായി. ബഹ്റൈൻ കേരളീയ സമാജത്തിൽ നവരാത്രി ആഘോഷ പരിപാടികൾക്ക് ഒൻപതിന് എട്ടുമണിക്കു നടക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ തുടക്കമാകും. തുടർന്നു സമാജം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. സംഗീത സംവിധായകൻ എം.ജയചന്ദ്രനും സംഗീതജ്ഞൻ കാവാലം ശ്രീകുമാറും വിദ്യാരംഭം ചടങ്ങുകൾക്കു നേതൃത്വം നൽകും.

വിജയദശമി ദിനത്തിൽ പുലർച്ചെ നാലരയ്ക്ക് എഴുത്തിനിരുത്തു ചടങ്ങ് ആരംഭിക്കും. 13നു രാത്രി എട്ടിനു ജയചന്ദ്രനും കാവാലം ശ്രീകുമാറും ചേർന്ന് ‘രാഗോത്സവം’ എന്ന പേരിൽ സംഗീത വിരുന്നും നടത്തും. ആറ്റുകാൽ ബാലസുബ്രഹ്മണ്യം വയലിനിലും ആദിച്ചനല്ലൂർ അനിൽ കുമാർ ഘടത്തിലും രാജേഷ് നാഥ് മൃദംഗത്തിലും അകമ്പടി സേവിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് എഴുത്തിനിരുത്താൻ അവസരം. സമാജം ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യാം.

അപേക്ഷ സമാജം വെബ്സെറ്റിൽ (http://www.bksbahrain.com) ലഭ്യമാണ്. വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻവേലിക്കര (39168899), കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി (39848091), ഹരികൃഷ്ണൻ (36691405) എന്നിവരുമായി ബന്ധപ്പെടാം. എസ്എൻസിഎസിലെ നവരാത്രി ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം സൽമാനിയയിലെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ തുടക്കമായി. ചെയർമാൻ കെ.വി.പവിത്രൻ കൊടിയേറ്റ് നടത്തി.

ടേണ കോൺട്രാക്ടിങ് പഴ്സനേൽ മാനേജർ ഖലീഫ അൽസാദ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, നവരാത്രി ആഘോഷ കമ്മിറ്റി കൺവീനർ ഷാജി കാർത്തികേയൻ, വൈസ് ചെയർമാൻ രാജൻ ഡി.പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്ത മലയാള കവി പ്രഫ.മധുസൂദനൻ നായരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങൾ കാനൂഗാർഡനിലെ സംഘടനാ ആസ്ഥാനത്തു നടക്കും. ദിവസവും രാത്രി 7.30 മുതൽ വിശേഷാൽ പൂജയും ദേവീകീർത്തനാലാപനവും ഉണ്ടായിരിക്കും.

വിജയദശമി നാളിൽ ഗായകൻ ജി.വേണുഗോപാൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. മഹാനവമി നാളിൽ വൈകിട്ട് 7.30 മുതൽ വേണുഗോപാലും ബഹ്റൈനിലെ കലാകാരൻമാരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും. വിദ്യാരംഭം റജിസ്ട്രേഷന് ഫോൺ: 39275221, 39452366, 39288886, 34068033. കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷന്റെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സർവൈശ്വര്യ പൂജയും ഭാഗവത പ്രഭാഷണവും നടക്കും.

വിജയദശമി ദിനത്തിൽ സംസ്കൃത പണ്ഡിതൻ ഡോ. കെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കുരുന്നുകളെ എഴുത്തിനിരുത്തും. അറാദ് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കുന്നുണ്ട്. വിജയദശമി നാളിൽ പ്രഭാഷകനായ സാബു ശംഭു നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. ബഹ്‌റൈനിലെ നാരായണീയ ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. 11 വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് വിശേഷാൽ പൂജ നടക്കും. ഫോൺ: 39807530, 39178629, 39002272.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.